03:52pm 27 September 2026
NEWS
കേരളത്തിലേക്ക് രാസലഹരി കടത്തിയ മൂന്ന് നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ ഏഴുപേർ പിടിയിൽ
25/08/2025  02:24 PM IST
nila
 കേരളത്തിലേക്ക് രാസലഹരി കടത്തിയ മൂന്ന് നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ ഏഴുപേർ പിടിയിൽ

കേരളത്തിലേക്ക് രാസലഹരി കടത്തിയ ഏഴുപേരെ  ഹരിയാണയിലെ ഗുരുഗ്രാമിൽനിന്നും കോഴിക്കോട് ടൗൺ പൊലീസ് പിടികൂടി. പിടിയിലായവരിൽ മൂന്നുപേർ നൈജീരിയൻ സ്വദേശികളാണ്.  ഒരുകോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

ഗുരുഗ്രാമിൽവെച്ച് രാസലഹരി നിർമിച്ച് ഡാർക്ക് വെബ് വഴിയായിരുന്നു ഇവർ വിൽപ്പന നടത്തിയിരുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഇവർ ലഹരിമരുന്ന് വിതരണം ചെയ്തിരുന്നു. 

778 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശിയെ പിടികൂടിയ കേസിലാണ് ഹരിയാണയിലെ നൈജീരിയൻ സ്വദേശികളിലേക്കും അന്വേഷണമെത്തിയത്. മലപ്പുറം സ്വദേശിയിൽനിന്ന് വിദേശികളെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ പൊലീസ് സംഘം ഇവർക്കായി വലവിരിക്കുകയായിരുന്നു. കോഴിക്കോട്ട് എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img